ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍

ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ പറയാനും ചിരിക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്.

The prime accused in the Koodathayi case
കൂടത്തായി കേസിലെ പ്രതി ജോളി screen grab
Edited by :ആതിര അഗസ്റ്റിന്‍
Last Updated :31 ജൂലൈ 2026, 2:13 pm IST

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി പുതിയ മേക്കോവറിലാണ്. ജീന്‍സും ടോപ്പും അണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാര്‍ക്കൊപ്പം എത്തിയ ജോളിയുടെ മേക്കോവര്‍ കാണാന്‍ ആളുകള്‍ എത്തിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റി.

ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ പറയാനും ചിരിക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്. സ്‌പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ്ജയിലില്‍ തടവില്‍ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലേയ്ക്ക് കൊണ്ടുപോയിരുന്നു.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയില്‍ശിക്ഷ അനുഭവിക്കുന്നത്.

News Now

Summary

The new makeover of Jolly, the prime accused in the Koodathayi case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates