
മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍; മറൈന്‍ ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം. കുഞ്ഞിന്റെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
WHAT TO READ NEXT

ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കായലിന്റെ തീരത്തോടു ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തുമ്പോള്‍ മൃതദേഹം നേരിയ തോതില്‍ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു.
മറൈന്‍ ഡ്രൈവില്‍ എത്തിയ രണ്ട് കുട്ടികളാണ് കായലില്‍ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സെന്‍ട്രല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന്റെ മരണകാരണം എന്താണെന്നോ മൃതദേഹം എങ്ങനെ കായലില്‍ എത്തിയെന്നോ ഉള്ള കാര്യത്തില്‍ നിലവില്‍ പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പ്രദേശത്തെ വിവിധയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത




