കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം; രാഹുല്‍ ഗാന്ധി ഇന്നെത്തും; യുഡിഎഫ് നേതാക്കളെ കാണും

25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും.

 Rahul Gandhi
രാഹുല്‍ ഗാന്ധി
Edited by :Sujith
Last Updated :25 ഫെബ്രുവരി 2026, 6:51 am IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദര്‍ശനം. മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ രണ്ടാം സന്ദര്‍ശനവും.

25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും. സീറ്റുവിഭജന ചര്‍ച്ചകള്‍ നീളുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യവും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍വരും.

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാര്‍ച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

News Now

Summary

Congress leader Rahul Gandhi to arrive in Kerala today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates