തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതല്‍ രാത്രി 9 മണി വരെ അടച്ചിടും

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:18 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതല്‍ രാത്രി 9 മണി വരെ അടച്ചിടും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റണ്‍വെ അടച്ചിടുന്നത്. 

ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാണ്.

അന്നേദിവസം തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നുമണിക്ക് ശേഷം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates