
സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദനം; ഡിവൈഎസ്പിക്കെതിരായ പരാതി എസ്പി അന്വേഷിക്കണം; ഹൈക്കോടതി
തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കൊച്ചി: തൊടുപുഴ ഡിവൈഎസ്പി സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന പരാതി എസ്പി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആരോപണവിധേയന്റെ അതേറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ഉചിതമാകില്ല. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ മര്‍ദിച്ചത് ഡിവൈഎസ്പിയാണെന്നും ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കാന്‍ സാധ്യതയില്ലെന്ന് മുരളീധരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഹൈക്കോടതി ഇടപെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കണമെന്നായിരുന്നു മുരളീധരന്റെ പ്രധാന ആവശ്യം.
ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേറാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ ഉചിതമാകില്ലെന്നും എത്രയും വേഗം അന്വേഷണം പുര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 21നാണ് ഹൃദ്രോഗിയായ മുരളീധരനെ ഡിവൈഎസ്പി മര്‍ദ്ദിച്ചതായി പരാതി ഉയരുന്നത്. മുരളീധരനെ ഡിവൈഎസ്പി ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന ആളും പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



