
3,02,400 ഡോസ് കോവീഷില്‍ഡ് കൂടി; സംസ്ഥാനത്ത് 2,15,51,808 പേര്‍ക്ക് വാക്സിന് നല്കി
സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിന് വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് 2,45,897 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്സിനേഷന് കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

