News Now
ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില് തിരിച്ചറിയില്ല; 'ജയില് മേക്കോവറില്' സുഹൈല്

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പൊലീസ് സ്റ്റേഷനില് കാപ്പ പ്രതിയുടെ അക്രമം. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന് ശ്രമിച്ച പ്രതി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കത്തി കൊണ്ടുള്ള ആക്രമണത്തില് പൊലീസുകാരന് പരിക്കേറ്റു. കഠിനംകുളം ചിറയ്ക്കല് സ്വദേശി സജീര് ആണ് രക്ഷപ്പെടാന് ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ശുചിമുറിക്ക് സമീപമിരുന്ന കത്തിയെടുത്ത് സിപിഒ അനന്തകൃഷ്ണനെ കുത്തിപ്പരിക്കേല്പ്പിക്കുകയായിരുന്നു. തുടര്ന്ന് സജീര് കത്തികൊണ്ട് സ്വയം മുറിവേല്പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാരെത്തിയാണ് സജീറിനെ കീഴ്പ്പെടുത്തിയത്. ഇയാളെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
നിരവധി ക്രിമിനല് കേസുകളില് പ്രതിയായ സജീറിനെ കാപ്പ കേസില് കരുതല് തടങ്കലില് മാറ്റാനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



