
'കേരളത്തിനു പുറത്തുള്ള സിബിഐ സംഘം വേണം'; അമിത് ഷായെ കാണാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു

തിരുവനന്തപുരം: നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഇതിനായി ഇരുവരും തിരുവനന്തപുരത്തെത്തി.
വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷിച്ച സിബിഐ സംഘം സത്യം തേയ്ച്ചുമാച്ച് കളയാനാണ് ശ്രമിച്ചത്. തങ്ങള്‍ക്ക് മാത്രമായി അഭിഭാഷകനെ വേണം. ഇക്കാര്യങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
അട്ടപ്പാടി മധു വധക്കേസില്‍ കോടതി വിചാരണ നടക്കുകയാണ്. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതും, തങ്ങള്‍ക്ക് നേരെ വധഭീഷണി ഉണ്ടായതും മധുവിന്റെ അമ്മ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

