
News Now
സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

പാലക്കാട്: കനത്ത മഴയിൽ മണ്ണിടിഞ്ഞപ്പോൾ അതിനടിയിൽ അകപ്പെട്ടത് നായയയും ആറ് കുഞ്ഞുങ്ങളും. നായയുടെ നിർത്താതെയുള്ള കുര കേട്ടാണ് പ്രദേശവാസികൾ ഇവിടേക്കെത്തിയത്. നാട്ടുകാരെത്തുമ്പോൾ കണ്ടത് കഴുത്തോളം മണ്ണു മൂടിയ നായ ഉറക്കെ കരയുന്നതാണ്.
രക്ഷിക്കാനായി ഓടിയെത്തിയവർ സ്വന്തം ജീവനായി കേഴുന്ന നായയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ പിന്നീടാണ് നായയുടെ ആറ് കുഞ്ഞുങ്ങൾ കൂടി മണ്ണിനടിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാണ് അമ്മ നായ ഉറക്കെ കരഞ്ഞതെന്ന് പിന്നീടാണ് നാട്ടുകാർക്ക് മനസിലായത്. രണ്ട് നായ്ക്കുട്ടികളെ മാത്രമേ മണ്ണിനടിയിൽ നിന്നു ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.
പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയി സ്വദേശി കണ്ടംകുളങ്ങര ഹൈദരാലിയുടെ വീട്ടിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രക്ഷപ്പെടുത്തിയ അമ്മ നായയും രണ്ട് കുട്ടികളും നാട്ടുകാരുടെ പരിചരണത്തിൽ സുഖം പ്രാപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

