വെള്ളക്കെട്ടിൽ അകപ്പെട്ടു; കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങി മരിച്ചു

വെള്ളക്കെട്ടിൽ അകപ്പെട്ടു; കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങി മരിച്ചു. വാഴവറ്റ കുറമ കോളനിയിലെ ശശിയുടെ മകൻ അശ്വിനാണ് മരിച്ചത്. സ്വകാര്യ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിൽ അശ്വിൻ അകപ്പെടുകയായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും ചേ‍ർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബത്തേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now