
ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി ; പൊലീസും ഫയര്‍ഫോഴ്സും നോക്കിനില്‍ക്കെ യുവാവ് തൂങ്ങിമരിച്ചു
ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല

ആലപ്പുഴ : മാവേലിക്കരയില്‍ യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ തൂങ്ങിമരിച്ചു. കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം (35) ആണ് മരിച്ചത്. ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശ്യാം ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മാവേലിക്കര നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിലാണ് ഇയാള്‍ കയറിയത്. യുവാവിനെ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഭാര്യ പരാതി നല്‍കിയതാണ് പ്രകോപനകാരണമെന്നും റിപ്പോര്‍ട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

