'മൂന്നു മക്കളെയും ഒറ്റയ്ക്ക് കെട്ടിത്തൂക്കാന്‍ അവൾക്കാവില്ല' ; അമ്മയും മൂന്നു മക്കളും ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്

രഹ്ന  മക്കളായ  ആദിത്യന്‍,  അര്‍ജുന്‍, അനന്തു എന്നിവരാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST


മലപ്പുറം : മലപ്പുറം പോത്തുകല്ലില്‍ അമ്മയും മൂന്നു മക്കളും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച രഹ്നയുടെ പിതാവ്. മക്കളെ കെട്ടിത്തൂക്കാന്‍ യുവതിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് രഹ്നയുടെ പിതാവ് രാജന്‍ ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഞെട്ടിക്കുളം സ്വദേശി 34 വയസുകാരി രഹ്ന  മക്കളായ 13 കാരന്‍ ആദിത്യന്‍, 10 വയസുകാരന്‍ അര്‍ജുന്‍, 7 വയസുള്ള അനന്തു എന്നിവരാണ് മരിച്ചത്. രഹ്നയെയും മക്കളേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

തൂങ്ങുന്നതിന് മുന്‍പെ കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബനാഥന്‍ വിനീഷ് കണ്ണൂര്‍ ഇരിട്ടിയില്‍ ടാപ്പിങ് തൊഴിലാളിയാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now