പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സിനിമ നിര്‍മ്മാതാക്കളുടെ യോഗം കൊച്ചിയിൽ വിളിച്ച് ചേർത്തിട്ടുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ന് ചർച്ച നടക്കും.  തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്നത്. 

അതിനിടെ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സിനിമ നിര്‍മ്മാതാക്കളുടെ യോഗം കൊച്ചിയിൽ വിളിച്ച് ചേർത്തിട്ടുണ്ട്. രാവിലെ പതിനൊന്നിനാണ്  യോഗം. തിയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ല എന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിൽ തുടര്‍ നടപടികൾ ആലോചിക്കാനാണ് യോഗം. നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും. 

കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയുടെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates