
മോഷ്‌ടിച്ച ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു, കൈക്കലാക്കിയ ബാഗിൽ മറ്റൊന്ന് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല; കള്ളൻ കുടുങ്ങി
കൈക്കലാക്കിയ ബാഗിൽ ഫോൺ ഉണ്ടെന്ന് മോഷ്‌ടാവ് അറിഞ്ഞില്ല

പാലക്കാട്: ഒറ്റപ്പാലം ലക്കിടിക്ക് സമീപത്തെ സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണിനും പണത്തിനുമൊപ്പം കൈക്കലാക്കിയ ബാഗ് കള്ളനെ കുടുക്കി. മോഷ്ടിച്ച മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെങ്കിലും ബാഗിനുള്ളിൽ മറ്റൊരു ഫോൺ ഉണ്ടായിരുന്നത് മോഷ്ടാവ് മനസിലാക്കാതെ പോയതാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വഴിത്തിരിവായത്.
കേരളത്തിൽ ജോലി തേടിയെത്തിയ പശ്ചിമബംഗാൾ സ്വദേശി ഗോലാഹുസൈനാണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. ലക്കിടിക്ക് സമീപത്തെ ഹോളോ ബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി രാം വിനായക്കിന്റെ ഒൻപതിനായിരും വില വരുന്ന ഫോണും ആയിരം രൂപയുമാണ് പ്രതി മോഷ്‌ടിച്ചത്. ഇതൊടൊപ്പമുണ്ടായിരുന്ന ബാഗും യുവാവ് കൈക്കലാക്കിയിരുന്നു.
പിന്നാലെ ഫോണും പണവും നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതിനിടെയാണ് കാണാതായ ബാഗിൽ പഴയ ഫോൺ ഉഉണ്ടെന്ന വിവരം പരാതിക്കാരൻ പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസിന്റെ സഹായത്തോടെ
ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ ഗുരുവായൂർ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഗുരുവായൂർ ക്ഷത്ര പരിസരത്ത് നിന്നും യുവാവിനെ പിടികൂടുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


