
മൈതാനിയിലും ചുറ്റുമുള്ള മരങ്ങളിലുമായി വൈവിധ്യമാര്ന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയത്.

News Now
തൃശൂര്: ലൈറ്റ് ആന്ഡ് സൗണ്ട് ഓണേഴ്സ് ഗില്ഡ് 16-ാം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുത ദീപാലങ്കാര മത്സരം തേക്കിന്കാട് മൈതാനിയെയും സ്വരാജ് റൗണ്ടിനെയും ദീപപ്രഭയിലാക്കി. ഇത്തവണ ശരിക്കും മായിക കാഴ്ചയാണൊരുക്കിയത്.
മൈതാനിയിലും ചുറ്റുമുള്ള മരങ്ങളിലുമായി വൈവിധ്യമാര്ന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയത്. ദീപം തെളിഞ്ഞതോടെ ചിത്രങ്ങളും വിഡിയോകളും പകര്ത്താനും റീല്സ് എടുക്കാനുമായി നിരവധി പേരാണ് തൃശൂരിലേക്ക് എത്തിയത്.
നടുവിലാല് മുതല് ജില്ലാ ആശുപത്രി ജങ്ഷന് വരെയുള്ള 75 മരങ്ങളിലാണ് ദീപാലങ്കാരം ഒരുക്കുന്നത്. 75 ലൈറ്റ് ആന്ഡ് സൗണ്ട് സ്ഥാപനങ്ങളാണ് മത്സരിക്കുന്നത്. ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.
WHAT TO READ NEXT

തിത്തെയ് തകതെയ്തോം....; കുട്ടനാടിന്റെ ജലമേളകള്ക്ക് ഇന്ന് തുടക്കം
Summary
Thekkinkadu and Swaraj Ground are in awe; crowds rush for reels and photos
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








