
'ഒളിഞ്ഞിരുന്ന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; ഇറങ്ങിപ്പോയിട്ടില്ലെന്ന് ശ്രീലേഖ

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്തയോട് പ്രതികരിച്ച് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ. ഒളിഞ്ഞിരുന്ന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും വാര്‍ത്ത ലജ്ജാകരമാണെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം. തനിക്കെതിരെ ഒന്നും പറയാന്‍ കിട്ടാത്തത് മൂലം തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.
വാര്‍ത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ താല്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും അവര്‍ പറഞ്ഞു
തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ വട്ടിയൂര്‍ക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. പരിപാടിയില്‍ വിദേശകാര്യമന്ത്രി തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്. കേന്ദ്രമന്ത്രി പരാമര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ പേരുമാത്രമാണ്. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ വേദിയില്‍ എത്തിക്കുകയായിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
'They are secretly filming and spreading the video'; Sreelekha says she has not left
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര് ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആര് ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

