ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ

r sreelekha
ആര്‍ ശ്രീലേഖFILE
Edited by :Dhanoj AM
Last Updated :3 ഒക്ടോബർ 2026, 1:14 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.

കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന് ആര്‍ ശ്രീലേഖ കത്ത് നല്‍കിയിട്ടുണ്ട്. ഭരണത്തില്‍ വന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ആര്‍ ശ്രീലേഖയെ അന്ന് മത്സരിപ്പിച്ചത് എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭരണം കിട്ടിയപ്പോള്‍ വിവി രാജേഷിനെയാണ് ബിജെപി നേതൃത്വം മേയര്‍ ആക്കിയത്. ഇതിലുള്ള അതൃപ്തി തുടക്കത്തില്‍ തന്നെ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു.

വിവി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അവര്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. പല വിഷയങ്ങളിലും ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ശ്രീലേഖയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഭിന്നതകള്‍ക്കിടയിലും കൗണ്‍സില്‍ യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് ശ്രീലേഖയുടെ രാജി.

News Now

Summary

R Sreelekha has resigned from the post of municipal councillor

ഭരണ പ്രതിസന്ധി

ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്. അതിനിടെ ഉണ്ടായ ശ്രീലേഖയുടെ രാജി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശ്രീലേഖയുടെ രാജിയോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി. കാപ്പ കേസില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ജയിലിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates