
'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്സീയന് നുണപ്രചാരണം'

കണ്ണൂര്‍: എതിരാളികള്‍ എല്‍ഡിഎഫിനെതിരെ നുണകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളില്‍ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മമ്പറത്ത് ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്വെന്ഷനില്സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികള്‍ നേരും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയില്‍ എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഗീബല്‍സിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു.
കേരളം നല്കുന്ന നേറ്റിവിറ്റി കാര്‍ഡ് ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. താന്‍ കേരളത്തിന്റെ സന്തതി ആണ് എന്നാണത്. അതുപോലും അംഗീകരിക്കാന്‍ സംഘപരിവാര്‍ തയാറല്ല. എല്ലാവരെയും വീട്ടില്‍ ചെന്ന് കാണണമെന്നും നുണകള്‍ ഓരോന്നും പൊളിക്കണമെന്നും പിണറായി പറഞ്ഞു.
സ്ഥാനാര്‍ഥി എന്ന നിലയില്‍ എല്ലാവരെയും കാണാന്‍ പ്രയാസമുണ്ട്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണമെന്നും ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം, വിവിധ കക്ഷി നേതാക്കളായ എംവി ശ്രേയസ് കുമാര്‍, കെ ദിവാകരന്, ഇല്ലിക്കല്‍ അഗസ്തി, സി എന്‍ ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
'Things against the facts, spreading lies against the LDF'-Pinarayi vijayan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


