അമ്മ ഉപേക്ഷിച്ചുപോയി; പതിമൂന്നുകാരിയെ പിതാവ് നിരന്തരം പീഡിപ്പിച്ചു, 78 വർഷം കഠിന തടവ്

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പന്തളം സ്വദേശിയായ 51കാരനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 

ശിക്ഷാകാലയളവിൽ പിഴത്തുക അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും. രണ്ടുവർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയതിന് പിന്നാലെ ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രതിയുടെ സഹോദരിയാണ് പരാതിയും നിർണായക മൊഴിയും നൽകിയത്. കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കൾ കോടതിയിൽ മൊഴിമാറ്റിയിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now