തിരുവാഭരണ ഘോഷയാത്രക്കിടെ ബ​ഹളമുണ്ടാക്കി; പൊലീസുകാരനു സസ്പെൻഷൻ

തിരുവാഭരണ യാത്രയുടെ മടക്കത്തിൽ ​ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോ​ഗസ്ഥൻ ജെസ് ആയിരുന്നു

ഫയല്‍ ചിത്രം
Last Updated :23 January 2024, 3:13 pm IST
Edited by :migrator

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെൻഷൻ.

തിരുവാഭരണ യാത്രയുടെ മടക്കത്തിൽ ​ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോ​ഗസ്ഥൻ ജെസ് ആയിരുന്നു. ഡ്യൂട്ടിക്കിടെ ഇയാൾ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now