തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 9:20 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിലുണ്ടായ അപകടത്തില്‍ നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു. പളളിപ്പുറത്താണ് അപകടം ഉണ്ടായത്. നാലുദിവസം പ്രായമായ കുഞ്ഞ്, ഓട്ടോ ഡ്രൈവര്‍ സുനില്‍, ബന്ധു ശോഭ എന്നിവരാണ് മരിച്ചത്.മണമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോ സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഓട്ടോയില്‍ ആറ് പേര്‍ ഉണ്ടായിരുന്നു.  മഹേഷ്, ഭാര്യ അനു, ഇവരുടെ മൂത്ത ആണ്‍കുട്ടിയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഹേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  ബസ് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates