
തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്ക്വയര്‍ മാതൃകയില്‍ ചത്വരം'
കൊച്ചിയില്‍ ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കൊച്ചി: നഗരത്തില്‍ നിന്നും മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വിഡി സതീശന്. മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസണ്‍ സ്ക്വയര്‍ മാതൃകയില്‍ ചത്വരം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാന്‍ തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗശാല നമുക്ക് മാറ്റി സ്ഥാപിക്കണം. അത് വനത്തിനടുത്തേക്ക് മാറ്റണം. ഇപ്പോള്‍ മൃഗങ്ങളോട് ചെയ്യുന്നത് ക്രൂരതയാണ്. അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റണം. നിലവില്‍ മൃഗശാലയുള്ള സ്ഥലം മാഡിസണ്‍ സ്ക്വയര്‍ പോലെ ഒരു സ്ക്വയറാക്കി മാറ്റും. തിരുവനന്തപുരത്തെ അങ്ങനെ മാറ്റണം. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്കുള്ള ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ കേരളത്തിലുണ്ടാകണം. അതാണ് നമ്മുടെ പദ്ധതി' -മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും, കോഴിക്കോട് എംടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലും മ്യൂസിയം മാറ്റുന്ന കാര്യം മുഖ്യമന്ത്രി നിര്‍ദേശമായി പറഞ്ഞിരുന്നു. വിഷയത്തില്‍ തിരുവനന്തപുരം കോര്‍പറേഷനും അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മൃഗശാല മാറ്റണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നതോടെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Thiruvananthapuram Zoo to Be Relocated, Madison Square-Style Square Planned: VD Satheesan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി

