അമിത വേഗത്തില്‍ വളവ് വീശിയെടുത്തു; തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണു; സ്ത്രീ മരിച്ചു

തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം.

Thiruvilwamala accident
ഇന്ദിരാദേവി സ്ക്രീൻഷോട്ട്
Edited by :dhanojam
Last Updated :29 ഡിസംബർ 2024, 10:20 am IST

തൃശൂര്‍: തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 .15ന് ആയിരുന്നു സംഭവം. കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്പോഴാണ് സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ബസിന്റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച് വീണത്. പഴമ്പാലക്കോട് കൂട്ടുപുഴയില്‍ നിന്നാണ് ഇന്ദിരയും മകളും ബസില്‍ കയറിയത്.

കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് ഇന്ദിരാ ദേവി തെറിച്ചുവീണത്. സംഭവത്തെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയില്‍ വളവ് വീശിയെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now