മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു; കുടിയാന്മല ഭീതിയില്‍-വിഡിയോ

കുടിയാന്മലയിലെ മലയോരമേഖല പുലി ഭീതിയില്‍

LEOPARD ATTACK
കുടിയാന്മലയിൽ മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു
Edited by :dhanojam
Last Updated :8 ഡിസംബർ 2024, 3:47 pm IST

കണ്ണൂര്‍: കുടിയാന്മലയിലെ മലയോരമേഖല പുലി ഭീതിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ അരീക്കമല ചോലങ്കരി ബിനോയിയുടെ വീട്ടിലെ തൊഴുത്തില്‍ നിന്നിരുന്ന മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു. പുലി ആക്രമിച്ചതാകാം എന്ന ഭീതിയിലാണ് നാട്ടുകാര്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ പുലി ഇറങ്ങിയിരുന്നു. ഇത് തന്നെയാകാം ആടുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. പ്രദേശത്തുള്ള ടാപ്പിംഗ് തൊഴിലാളികളും കര്‍ഷകരും ഭീതിയിലാണ്.

വനത്തിനോട് ചേര്‍ന്ന് കാടിന് സമാനമായി കാടു പിടിച്ചുകിടക്കുന്ന സ്ഥലം വെട്ടിതെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതില്‍ പല സ്ഥലങ്ങളും ഭുവുടമ സ്ഥലത്തിലാത്തതിനാലാണ് കാട് പിടിച്ചുകിടക്കുന്നത്. ഇത് വെട്ടിതെളിക്കാന്‍ നടപടി സ്വീകരിക്കണം. പുലിക്ക് പുറമേ കാട്ടുപന്നി, കുരങ്ങന്‍,മയില്‍ എന്നിവയുടെ ശല്യവും നാട്ടുകാര്‍ നേരിടുന്നുണ്ട്. കാടിറങ്ങി ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഭീതി പടര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനാവശ്യമായ ക്രമീകരണം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now