
സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്

കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 9 ന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല് ഗ്രാമത്തിലെ സിഗ്നേച്ചര്‍ ഫാംസ് എന്ന റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് കുട്ടി വീണത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലാക്കി. നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Three-year-old boy dies after falling into swimming pool
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




