ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് മധ്യപ്രദേശുകാരായ തൊഴിലാളികളുടെ മകള്‍ ജെസിക്കയെ കാണാതായത്.

ജെസീക്ക
Last Updated :20 January 2024, 9:02 am IST

News Now

തൊടുപുഴ: രാജകുമാരിയില്‍ കാണാതായ നാലുവയസുകാരിയെ കാടിനുള്ളില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് മധ്യപ്രദേശുകാരായ തൊഴിലാളികളുടെ മകള്‍ ജെസിക്കയെ കാണാതായത്. കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു

മാതാപിതാക്കള്‍ക്കൊപ്പം ഏലത്തോട്ടത്തില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. അവിടെ മറ്റൊരു ബന്ധുവിന്റെ കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞ് മാതാപിതാക്കള്‍ നോക്കിയപ്പോല്‍ കുഞ്ഞിനെ കാണാന്‍ ഇല്ലായിരുന്നു. തുടര്‍ന്ന് തൊഴിലാളികളെല്ലാം ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ശാന്തന്‍ പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും യൂണിറ്റുകള്‍ രാത്രി പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും കകുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാവിലെ ആറ് മണി മുതല്‍ തിരച്ചില്‍ ആരംഭിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഏലത്തോട്ടത്തിന് സമീപത്തെ കാട്ടില്‍ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates