തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദളപ്രമാണിയായിട്ടുണ്ട്

തൃക്കൂര്‍ രാജന്‍/ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:48 am IST

News Now

തൃശൂര്‍: പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ അന്തരിച്ചു. 83 വയസായിരുന്നു.തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദളപ്രമാണിയായിട്ടുണ്ട്. 1987ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയത് തൃക്കൂര്‍ രാജനായിരുന്നു.

മദ്ദള വിദ്വാനായിരുന്ന തൃക്കൂര്‍ കിഴിയേടത്ത് കൃഷ്ണന്‍കുട്ടി മാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. നെന്മാറ വേലക്ക് ആണ് മദ്ദള പ്രമാണിയാവുന്നത്. തൃശൂര്‍ പൂരത്തില്‍ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന് വേണ്ടിയും മദ്ദളം വായിച്ചു. സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 

ചെലേക്കാട്ട് ദേവകിയമ്മയാണ് ഭാര്യ. സുജാത, സുകുമാരന്‍, സുധാകരന്‍, സുമ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഉച്ച കഴിഞ്ഞ് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates