
അന്ന് മൃതദേഹം വിട്ടുകിട്ടാന്‍ വള ഊരി നല്കി, ഇന്ന് ആംബുലന്‍സിന്റെ മുന്നിലോടി മനുഷ്യത്വത്തിന്റെ പ്രതീകമായി; വീണ്ടും 'നന്മമരമായി' അപര്‍ണ- വിഡിയോ
കഴിഞ്ഞ ദിവസം അശ്വിനി ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപര്‍ണ ലവകുമാര് വീണ്ടും ശ്രദ്ധനേടിയത്

തൃശൂര്‍: അന്ന് മൃതദേഹം വിട്ടുകിട്ടാന്‍ മറ്റൊന്നും ആലോചിക്കാതെ വള ഊരി നല്കി. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നിലോടി വഴിതെളിച്ച് വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി. മനുഷ്യസ്നേഹത്തിന്റെ ഇടമുറിയാത്ത ഓട്ടം വര്‍ഷങ്ങളായി തുടരുന്ന വനിതാ അസി. സബ് ഇന്‍സ്പെക്ടര്‍ അപര്‍ണ ലവകുമാറിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട്.
കഴിഞ്ഞ ദിവസം അശ്വിനി ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപര്‍ണ ലവകുമാര് വീണ്ടും ശ്രദ്ധനേടിയത്. നിലവില്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ എഎസ്ഐയാണ്. അപര്‍ണ ആംബുലന്‍സിന്റെ മുന്നേ ഓടി വഴിയൊരുക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്. അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂര്‍ ദിശയില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജംഗ്ഷനില്‍ എത്തിയതും വാഹനങ്ങള്‍ക്കിടയില്‍ പെട്ട് ആംബുലന്‍സിന് അനങ്ങാന്‍ കഴിയാതെയായി.
à´¤àµà´¶àµà´°à´¿à´²àµâ à´à´¤à´¾à´à´¤à´àµà´àµà´°àµà´àµà´à´¿à´²àµâà´ªàµà´ªàµà´àµà´ à´à´à´¬àµà´²à´¨àµâസിനൠവഴിയàµà´°àµà´àµà´à´¾à´¨àµâ à´®àµà´¨àµà´¨à´¿à´²àµà´à´¿ മാതàµà´à´¯à´¾à´¯ à´à´à´¸àµâà´ à´à´ªà´°àµâà´£ ലവà´àµà´®à´¾à´°àµâ pic.twitter.com/Fgo6vIcRNs
— Samakalika Malayalam (@samakalikam) August 11, 2025
പിന്നിലൂടെ ഓടിയെത്തിയ അപര്‍ണ ഏറെ പണിപ്പെട്ടു മുന്നിലോടിയാണു വാഹനങ്ങള്‍ നീക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്ഫാന് പകര്‍ത്തിയ ദൃശ്യം പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം തരംഗമായി.
ഇതിന് മുന്‍പ് 2008ല്‍ ബന്ധുവിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു സ്ത്രീ മരിച്ചു. അവരുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയപ്പോഴാണ് അപര്‍ണ ആ നിര്‍ധന കുടുംബത്തെ പരിചയപ്പെട്ടത്. മൃതദേഹം വിട്ടുകിട്ടാന്‍ ബില്ലടയ്ക്കാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നു കുടുംബം. മറ്റൊന്നും ആലോചിക്കാതെ അപര്‍ണ വള ഊരി നല്കി. വള പണയംവച്ച പൈസകൊണ്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 'ആ കുടുംബത്തിന് നല്കാന് പണം എന്റെ കയ്യിലില്ലായിരുന്നു. അവരെ സഹായിക്കൂ എന്ന് മറ്റുള്ളവരോട് പറയുന്നതിനേക്കാള്‍ നല്ലത് ഞാന്‍ സഹായിക്കുന്നതല്ലേ'.- അന്ന് അപര്‍ണ പറഞ്ഞ വാക്കുകള്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Thrissur ASI Aparna Levakumar Hailed for Clearing Ambulance Path and Humanitarian Service
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




