ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST

News Now

തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ.  33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.

തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം.  രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെ മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഇതൊന്നും സ്വന്തം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

അതിനിടെയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചത്. ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു. എസ്ഐ ടി സി അനുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates