മറ്റൊരു യുവതിയുമായും ബന്ധം; വിവരമറിഞ്ഞ കാമുകി ഉടക്കി; ഒഴിവാക്കാന്‍ കൊലപാതകം; അറസ്റ്റ്
ബെഡില്‍ കിടത്തി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന യുവതിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം ഒമ്പതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഡില്‍ കിടത്തി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മലപ്പുറം തവനൂരിലേക്ക് പോയ പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ചെന്നൈയിലും കട്ടപ്പനയിലും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
മറ്റൊരു യുവതിയുമായും പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഇത് ഝാര്‍ഖണ്ഡ് സ്വദേശിനി ചോദ്യം ചെയ്തു. വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'
ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

'ഇളയരാജയ്ക്ക് ശേഷം ഇനി ആര് ? ദിലീപ് വരും, നോക്കിക്കോ എന്ന് ഞാൻ പറഞ്ഞു'; റഹ്മാനെക്കുറിച്ച് ഔസേപ്പച്ചൻ

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു



