കടുത്ത നിയന്ത്രണത്തിൽ തൃശൂർ പൂരം? ഇന്ന് വീണ്ടും യോ​ഗം

ഫയൽ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

തൃശൂർ: സംസ്ഥാനത്ത് കോവി‍ഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് യോഗം. ജില്ലാ കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ മുഖേന യോഗത്തിൽ പങ്കെടുക്കും. 

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം പൂരപറമ്പിലേക്ക് പ്രവേശനമെന്ന് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം. 

ദേവസ്വങ്ങളും പൂരം നടത്തിപ്പ് ആലോചിക്കാൻ ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും ചർച്ച ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates