
നടന്‍ ടിനി ടോമിന്‍റെ മകൻ കഞ്ചാവുമായി പിടിയിൽ
ഈ മാസം 22ന് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കൾ കഞ്ചാവുമായി പിടിയിലായി. കൊച്ചി തൃപ്പൂണിത്തുറയില്‍ വെച്ചാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഈ മാസം 22ന് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പട്രോളിങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെയാണ് പൊലീസ് മൂന്നുപേരെയും ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ ഇവർ പരുങ്ങിയതോടെ പൊലീസ് ഇവരുടെ ദേഹപരിശോധന നടത്തി. ഇതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്നും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Tiny Tom’s Son Among Three Youths Caught with Ganja in Thrippunithura.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ

