
ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല, തിരക്കിയപ്പോള്‍ റെയ്ഡിലെന്ന് മറുപടി; തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി
രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി

മലപ്പുറം: തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.
എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടര്‍ന്ന് ചാലിബിനെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ചാവിബിന്‍ പറഞ്ഞ പോലെ ഒരു റെയ്ഡ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ വീണ്ടും ഓണായി. എന്നാൽ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്നാണ് കാണിച്ചത്. ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

Related News


മൊബൈൽ ഫോൺ ഉപയോഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം

നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല; 33 മലയാളികളെ ബന്ധപ്പെടാനായില്ല; ഓണം ആഘോഷിച്ചത് 771.29 കോടിയുടെ മദ്യം കുടിച്ച്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
