ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളെ കണ്ടെത്തിയത് മലപ്പുറത്ത്; ജില്ല തിരിച്ചുള്ള കണക്ക്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

തിരുവനന്തപുരം: ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. 503 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. എറണാകുളം കോഴിക്കോട് ജില്ലകളിൽ 400മുകളിൽ രോ​ഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 3742 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂർ 288, പത്തനംതിട്ട 244, കണ്ണൂർ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസർക്കോട് 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നു വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നു വന്ന 81 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,01,44,253 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, എറണാകുളം 396, കോഴിക്കോട് 391, തിരുവനന്തപുരം 276, കോട്ടയം 337, കൊല്ലം 324, ആലപ്പുഴ 313, തൃശൂർ 278, പത്തനംതിട്ട 213, കണ്ണൂർ 112, ഇടുക്കി 119, പാലക്കാട് 50, വയനാട് 63, കാസർക്കോട് 31 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates