ഇന്ന് ഒരു ജില്ലയിലും ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ ഇല്ല; കണക്കുകൾ ഇങ്ങനെ

ഇന്ന് ഒരു ജില്ലയിലും ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ ഇല്ല; കണക്കുകൾ ഇങ്ങനെ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ തിരുവനന്തപുരം ജില്ലയിൽ. ഒരു ജില്ലയിലും ഇന്ന് ആയിരത്തിന് മുകളിൽ രോ​ഗികൾ ഇല്ല. സംസ്ഥാനത്ത് ആകെ ഇന്ന് 6075 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂർ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂർ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസർക്കോട് 100 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,854 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 216 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6061 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1002, കൊല്ലം 668, പത്തനംതിട്ട 29, ആലപ്പുഴ 239, കോട്ടയം 473, ഇടുക്കി 288, എറണാകുളം 963, തൃശൂർ 507, പാലക്കാട് 187, മലപ്പുറം 158, കോഴിക്കോട് 775, വയനാട് 118, കണ്ണൂർ 471, കാസർക്കോട് 183 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 61,114 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,96,878 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

News Now