നാല് ജില്ലകളിൽ ഇന്ന് 500ന് മുകളിൽ കോവിഡ് രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95; കണക്കുകൾ ഇങ്ങനെ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:35 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് 500 മുകളിൽ കോവിഡ് രോ​ഗികൾ. ഏറ്റവും കൂടുതൽ എറണാകുളത്താണ്. 574 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലും 500 മുകളിൽ പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 5215 പേർക്കാണ് ഇന്ന് രോ​ഗം. 

എറണാകുളം 574, കോഴിക്കോട് 520, തൃശൂർ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂർ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസർക്കോട് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നു വന്ന 32 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർ പരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4621 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 528, കോഴിക്കോട് 474, തൃശൂർ 501, പത്തനംതിട്ട 423, കോട്ടയം 459, ആലപ്പുഴ 412, തിരുവനന്തപുരം 296, കൊല്ലം 398, മലപ്പുറം 359, കണ്ണൂർ 245, പാലക്കാട് 111, ഇടുക്കി 177, വയനാട് 154, കാസർക്കോട് 84 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates