
ദേശീയപാതയില്‍ മലപ്പുറത്ത് ടോള്‍ പിരിവ് 30 മുതല്‍; 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് ഇളവ്
പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍പിരിവ് തുടങ്ങും

മലപ്പുറം: പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍ പിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസയുള്ളത്. വിശദവിവരങ്ങള്‍ അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.
കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീര്‍ക്കും. ടോള്‍ പ്ളാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവുനല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ തുകയും 30-നുള്ളില്‍ തീരുമാനിക്കും. ഇത്തരം യാത്രക്കാര്‍ ആധാര്‍ കാര്‍ഡുമായി ടോള്‍ പ്ളാസയിലെത്തിയാല്‍ പാസ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവര്‍ക്ക് രണ്ടാംതവണ ടോള്‍തുകയുടെ പകുതി നല്കിയാല് മതി. കാര്‍. ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 130 രൂപയായിരിക്കാം ടോള്‍ നിരക്ക്. ഇരുഭാഗത്തേയ്ക്കും യാത്ര ചെയ്യുന്ന ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കായി 190 രൂപ ഈടാക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Toll collection on the national highway in Malappuram from january 30
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ടോള്‍ കടക്കാന്‍ 10 സെക്കന്‍ഡില്‍ താഴെ; ഓട്ടോമാറ്റിക് ഫാസ്ടാഗ് മാര്‍ച്ച് മുതല്‍; പോര്‍ട്ട് ചെയ്യാന്‍ 'വണ്‍ ടാഗ്'

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ചു; ആത്മഹത്യാശ്രമം മലപ്പുറത്തെ ലോഡ്ജില്‍, യുവാവ് ആശുപത്രിയില്‍


