
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

കൊച്ചി: വിവിധ ട്രെയിനുകളില് ജനറല് കോച്ചുകള്ക്കു പകരം സെക്കന്ഡ് ക്ലാസ് ചെയര് കാര് കോച്ചുകള് അനുവദിച്ചു. തിരുവനന്തപുരം-ഗുരുവായൂര് ഇന്റര്സിറ്റിയില് 3 സെക്കന്ഡ് ചെയര് കാര് കോച്ചുകളും മംഗളൂരു-നാഗര്കോവില് ഏറനാട് എക്സ്പ്രസില് ഒരു സെക്കന്ഡ് ചെയര് കാര് കോച്ചും 19ന് നിലവില് വരും.
3 സെക്കന്ഡ് ചെയര് കാര് കോച്ചുകള് വീതം തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസില് ഏപ്രില് 15 മുതലും എറണാകുളം-കണ്ണൂര് ഇന്റര്സിറ്റിയില് ഏപ്രില് 16 മുതലും കണ്ണൂര്-ആലപ്പി എക്സ്പ്രസില് ഏപ്രില് 17 മുതലും ഉണ്ടാകും. എറണാകുളം-ബെംഗളൂരു ഇന്റര്സിറ്റി എക്സ്പ്രസില് 5 സെക്കന്ഡ് ചെയര് കാര് കോച്ചുകള് മേയ് ഒന്നു മുതല് നിലവില് വരും.
ചെയര് കാര് കോച്ചുകളാണെങ്കിലും ഇവയില് റിസര്വേഷന് ബാധകമല്ല. 108 സീറ്റുകള് വീതമുള്ളതിനാല് കൂടുതല് യാത്രക്കാര്ക്കു സഞ്ചരിക്കാന് കഴിയുമെന്നു റെയില്വേ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

