
ട്രിപ്പിൾ ലോക്ക്ഡൗൺ; എറണാകുളത്ത് തുണിക്കടകൾ, ജ്വല്ലറികൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുമതി
ട്രിപ്പിൾ ലോക്ക്ഡൗൺ; എറണാകുളത്ത് തുണിക്കടകൾ, ജ്വല്ലറികൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുമതി

കൊച്ചി: എറണാകുളം ജില്ലയിൽ തുണിക്കടകൾ ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ തീരുന്നത് വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇവയ്ക്ക് പ്രവർത്തനാനുമതി നൽകും.
സംസ്ഥാന തുണിക്കടകൾ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയെങ്കിലും ജില്ലയിൽ ട്രിപ്പിൾ ലോക്കഡൗൺ നിലനിൽക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്. പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവർത്തനം. സന്ദർശകരെ അനുവദിക്കില്ല. വീഡിയോ കോൾ പോലുള്ള ഓൺ ലൈൻ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും.
വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ ജില്ലാ കലക്ടർ എസ് സുഹാസ് ഫിഷറീസ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെല്ലാനത്ത് കിറ്റുകൾ ഉടൻ വിതരണം ചെയ്യും. മത്സ്യഭവനുകൾ മുഖേനയാണ് അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ മൊബൈൽ പരിശോധനാ സംഘങ്ങളെ ഉൾപ്പെടുത്തി കോവിഡ് പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം



