വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ എടുത്തുകൊണ്ടുപോകാൻ ശ്രമം; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവമുണ്ടായത്

കൊല്ലം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവമുണ്ടായത്. മൂന്നുമുക്ക് സ്വദേശി രതീഷിന്‍റെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ഇതരസംസ്ഥാനക്കാരൻ എത്തി കുഞ്ഞിനെ എടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രതീഷ് ഇതുകണ്ട് ബഹളംകൂട്ടിയതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാർ പിടിച്ച് കുളത്തൂപ്പുഴ പോലീസിനു കൈമാറുകയായിരുന്നു.
30 വയസ്സുവരുന്ന, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കൽ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾ രാവിലെമുതൽ പ്രദേശത്ത് പലയിടത്തും കറങ്ങിനടക്കുന്നതു കണ്ടിരുന്നതായും വനത്തിറമ്പിലായുള്ള ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
