
രണ്ടര വയസുള്ള കുഞ്ഞ് കിണറ്റില്‍ വീണു, പിന്നാലെ എടുത്ത് ചാടി പിതാവ്; ഇരുവരേയും രക്ഷിച്ച് കണ്ടു നിന്ന അയല്‍വാസി
വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന മകള്‍ കിണറ്റില്‍ വീഴുകയായിരുന്നു.

കോട്ടയം: കിണറ്റില്‍ വീണ രണ്ടര വയസുള്ള കുഞ്ഞിനേയും പിതാവിനേയും രക്ഷപ്പെടുത്തി അയല്‍വാസി. കോട്ടയം മാഞ്ഞൂരില്‍ ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. സിറില്‍ എന്നയാളും രണ്ടര വയസുള്ള മകളുമാണ് കിണറ്റില്‍ വീണത്.
WHAT TO READ NEXT

കടയ്ക്കലില്‍ സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
പാലക്കാട് സ്വദേശിയായ സിറില്‍ എന്നയാള്‍ വീട് വാങ്ങുന്നതിന് വേണ്ടിയാണ് രണ്ടര വയസുള്ള മകളുമായി കോട്ടയം മാഞ്ഞൂര്‍ ഇരവിമംഗലത്തേയ്ക്ക് എത്തുന്നത്. ഇരവിമംഗലത്ത് ബെന്നി എന്നയാളുടെ വീട് വാങ്ങുന്നതിന് വേണ്ടിയാണ് എത്തിയത്. വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന മകള്‍ കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടി വീണത് കണ്ടയുടന്‍ പിതാവും കിണറ്റിലേയ്ക്ക് ചാടി. അയല്‍വാസിയായ തോമസ് കുട്ടി എന്നയാള്‍ കുട്ടിയെ ആദ്യം കൈകളില്‍ എടുക്കുകയും പിതാവിനെ ഒരു പൈപ്പിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു. മുക്കാല്‍ മണിക്കൂറോളം ഈ നിലയില്‍ മൂന്ന് പേരും കിണറ്റില്‍ കഴിഞ്ഞു. പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് ഇവരെ മുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞത്. രണ്ട് പേരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Two-and-a-half-year-old kid falls into well, father jumps in after him; Neighbor saves both.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


