ചെങ്ങന്നൂരില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം

സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം' ടിവി ദൃശ്യം
Last Updated :20 January 2024, 9:01 am IST
Edited by :migrator

ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം. 

കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അര്‍ധരാത്രിയിലാണ് അപകടം ഉണ്ടായത്. 

സുല്‍ത്താന്‍ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now