സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ പനി ബാധിച്ച് മരിച്ചു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:22 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. തിരുവനന്തപുരത്ത് യുവാവ് എലിപ്പനിയെ തുടര്‍ന്ന് മരിച്ചു. കാരേറ്റ് പേടികുളം സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. 39 വയസായിരിരുന്നു.

കൊല്ലം ജില്ലയില്‍ ഒരാള്‍കൂടി ഇന്ന് ഡെങ്കിപ്പനിബാധിച്ച് മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. 72 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ കൊല്ലം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 21 മരണം രേഖപ്പെടുത്തി. ഇന്നലെയും ഇന്നും മരിച്ച 5 പേര്‍ കൂടി ചേരുമ്പോള്‍ മരണസംഖ്യ 26 ആയി. മൂന്നാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ജൂലായോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates