
ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട ബന്ധുക്കളായ രണ്ടു പേരും മരിച്ചു
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്

കോഴിക്കോട്: ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പ്പെട്ട ബന്ധുക്കളായ രണ്ടു പേരും മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. നബ്ഹാനെ കണ്ടെത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാന്‍ ഇറങ്ങിയതിനിടയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്സും വാഴക്കാട് പൊലീസും നാട്ടുകാരും സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഇരുവരെയും കണ്ടെത്തിയെജ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക



