
പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന് ജാമ്യത്തില്‍ തുടരും
പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫൈസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫൈസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി . കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. അലന് ഷുഹൈബിന്റെ പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്.
കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. താഹ ഫൈസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. താഹ ഉടന്‍ തന്നെ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ പ്രായം, മാനസിക നില, ചികിത്സ തുടരുന്നത്, വിദ്യാര്‍ഥിയാണ് എന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

