പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞു, ബിജെപി പ്രവര്‍ത്തകരെന്ന് യുഡിഎഫ്- വിഡിയോ

സ്ഥാനാര്‍ഥി പര്യടനത്തിനിടെ പാലക്കാട് വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞതായി ആരോപണം

Ramesh Pisharody
പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടയുന്ന ദൃശ്യം
Edited by :dhanojam
Last Updated :1 ഏപ്രിൽ 2026, 10:45 pm IST

പാലക്കാട്: സ്ഥാനാര്‍ഥി പര്യടനത്തിനിടെ പാലക്കാട് വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞതായി ആരോപണം. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ തടഞ്ഞതെന്നും ബിജെപിയുടെ ശക്തി കേന്ദ്രത്തില്‍ വോട്ട് ചോദിക്കാന്‍ വരേണ്ടതില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചതെന്നും യുഡിഎഫ് ആരോപിച്ചു.

പിന്നീട് രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

News Now

Summary

UDF says BJP workers stopped Ramesh Pisharody during campaign - Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates