കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന കെ പി ഹൈമാവതി(53)ആണ് മരിച്ചത്

Teacher dies in road accident on Kannur-Kasargod national highway
Teacher dies in road accident on Kannur-Kasargod national highway
Edited by :എന്‍ പി അനൂപ്
Last Updated :1 ഏപ്രിൽ 2026, 10:00 pm IST

കണ്ണൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ പരിയാരം വിളയാങ്കോടുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന കെ പി ഹൈമാവതി(53)ആണ് മരിച്ചത്.

വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി വേണുഗോപാലന്റെ ഭാര്യയായ ഹൈമാവതി പരിയാരം അലക്യം പാലം ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപികയാണ്. മകനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ പി വി നാരായണനും(19) അപകടത്തില്‍ പരിക്കേറ്റിരുന്നു.

അമ്മയെ സ്‌ക്കൂളില്‍ എത്തിക്കുന്നതിനു വേണ്ടി സ്‌ക്കൂട്ടറില്‍ വരുന്നതിനിടെ വിളയാങ്കോടിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹൈമാവതി ടീച്ചറെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. അപകടമുണ്ടാക്കിയ ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

പരിയാരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം വ്യാഴം ഉച്ചയ്ക്ക് രണ്ടു മണിക്ക് കടന്നപ്പള്ളിയിലെ സമുദായ ശ്മശാനത്തില്‍. മകള്‍: കെ പി. ശ്രീലക്ഷ്മി.

News Now

Summary

Teacher dies in road accident on Kannur-Kasargod national highway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates