രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത  ന്യായ് പദ്ധതി യുഡി എഫ് കേരളത്തില്‍  അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കുമെന്നും ചെന്നിത്തല.

chennithala
Last Updated :20 January 2024, 8:39 am IST

News Now

തിരുവനന്തപുരം: ഇത്തവണ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് ജനകീയ മാനിഫെസ്റ്റോയുമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത  ന്യായ് പദ്ധതി യുഡി എഫ് കേരളത്തില്‍  അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു. .

ആളുകള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കാവുന്നതാണെന്ന് ചെന്നിത്തല സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates