
കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിനു മുന്നിൽ ഉടൻ ഹാജരാകാൻ സാധിക്കില്ലെന്ന് ഭർത്താവ്
മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ഇരുവരോടും പൊലീസിനു മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസിനു മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. കുട്ടിയുടെ മാതാപിതാക്കൾ ഫർമാനെതിരെ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിയ്ക്കാണ് പരാതി നൽകിയത്. ഈ പരാതിയിൽ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിർദ്ദേശം നൽകിയത്.
പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഫർമാൻ അറിയിച്ചത്. മധ്യപ്രദേശിലെ ഖർഗോൺ വനിതാ എസ്ഐയെയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ പെൺകുട്ടിയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്.
മാർച്ച് 11നു തമ്പാനൂർ പൊലീസിനെ സമീപിച്ച് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയിരുന്നു. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിനു നിർബന്ധിക്കുന്നുവെന്നായിരുന്നു പരാതി. കാമുകനൊപ്പം പോകണമെന്ന നിലപാടാണ് പെൺകുട്ടി എടുത്തത്. 18 വയസും 3 മാസവുമാണ് പ്രായമെന്നു ബോധ്യപ്പെട്ടതോടെയാണ് പെൺകുട്ടിയെ കാമുകനൊപ്പം പൊലീസ് വിട്ടയച്ചത്.
പിന്നാലെ മാർച്ച് 11നാണ് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന വിവാദം പോക്സോ കേസിനു വഴിവച്ചതോടെ മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി. വിവാഹം കഴിച്ചയാൾക്കെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The Kumbh Mela viral girl is pregnant and will not be able to appear in person before the police immediately
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



