
സ്ഥാനാര്‍ഥിക്ക് വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കി കൊച്ചു കലാകാരന്മാര്, വിഡിയോ
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കായി കാര്‍ഷീക ഉല്പന്നങ്ങള്കൊണ്ട് വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കി കൊച്ചു കലാകാരന്മാര്. പയ്യന്നൂര്‍ നഗരസഭയിലെ 11ാം വാര്‍ഡ് സ്ഥാനാര്‍ഥി പി സുരേഷിനായാണ് മനോഹര തെരഞ്ഞെടുപ്പ് പ്രചരണ ചിത്രം ഒരുക്കിയത്.
കാനായി മീങ്കുഴി അണക്കെട്ടിന് സമീപമാണ് കാര്‍ഷീക ഉല്പന്നങ്ങള്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ വ്യത്യസ്തമായ പ്രചരണചിത്രം ഒരുക്കിയത്. കര്‍ഷക സംഘം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയാഗം പി സുരേഷ് മത്സരിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ശേഖരിച്ച നെല്ല് ചെറുപയര്‍ അരി തുവര എള്ള്, മമ്പയര് തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങള് കളറിന് പകരമായി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. 4X6 വീതിയില്‍ തയാറാക്കിയ ചിത്രം സ്ഥാനാര്‍ഥി സന്ദശനത്തിന്റെ ഭാഗമായി തറവാട്ടില്‍ എത്തിയപ്പോഴാണ് മരുമക്കള്‍ അപ്രതീക്ഷിതമായി ചിത്രം സ്ഥാനാര്‍ത്ഥിയെ കാണിച്ചത്.
അഭിജിത്ത്, അര്ജുന്, അഖില്‍, നിഖില്‍, അഭിനന്ദ, സാന്‍വിയ, മിത്രമോള്,ജലീന്,ദേവശ്രീ, എന്നിവര്‍ 4 മണിക്കൂര്‍ സമയമെടുത്താണ് ചിത്രം തയാറാക്കിയത്. തെരഞ്ഞെടുപ്പില്‍ മാമന് സ്ഥാനാര്‍ഥിയായപ്പോള്‍ വ്യത്യസ്തമായി എന്ത് ചെയ്യണമെന്ന് ആലോചനയില്‍ നിന്നാണ് ഇത്തരമൊരു പ്രചരണചിത്രം തയാറാക്കിയതെന്ന് കുട്ടികള്‍ പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Unique campaign image for the candidate, video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങളു'ടെ ട്രെയ്ലർ പുറത്ത്

ജേസൺ സഞ്ജയ്യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സിഗ്മ' ആദ്യ ദിന കളക്ഷൻ

